Thursday, April 25, 2013

ചില അഡ്ജസ്റ്റ്മെന്റുൾ !


ഉമ്മാ..  നേരം കൊറെയായി...  നമുക്ക് പോവ്വാമ്മാ

മോനേ.. പാപ്പ ഇപ്പോ വരും.. വന്നാലുടനെ നമുക്ക് പോകാം..

പാപ്പ   നേരത്ത് എങ്ങോട്ടാ പോയത്..പാപ്പാക്കറിയില്ലേ ..ഓട്ടോറിക്ഷ ഇപ്പ വരും. നമുക്ക് ഫോട്ടട്ക്കാൻ  പോണന്ന്..

സ്കൂളിലെ വെക്കേഷൻ വർകിന്റെ ഭാഗമായി ഫാമിലി ഫോട്ടോ വേണംഎന്നാൽ ഒരു അപ്ഡേറ്റഡ് ഫാമിലി ഫോട്ടോ സ്റ്റുഡിയോയിൽ പോയി തന്നെ എടുത്ത് കൊടുക്കാമെന്ന് കരുതി അനിയൻ..  സ്റ്റുഡിയോയിൽ  പോകാൻ ഓട്ടോറിക്ഷ ഏർപ്പാടാക്കിയ സമയത്ത് അനിയന് ഒന്ന് പുറത്ത് പോവേണ്ടി വന്നു. അനിയന്റെ മകന് ഇരിക്കപൊറുതിയില്ല..അവൻ ഉമ്മാനെ തിരക്ക് കൂട്ടുകയാണ്..   ഇതിനിടയ്ക്ക് ഓട്ടോ റിക്ഷയും എത്തി.. അനിയൻ  പക്ഷെ തിരിച്ചെത്തിയിട്ടില്ല..

ഉമ്മാ.. ഓട്ടോർക്ഷ വന്ന്ണ്ട്.. നമുക്ക് പോകാം..

ടാ.. പാപ്പ വരണ്ടേ.. നമുക്ക്  ഫാമിലി ഫോട്ടോ എടുക്കണ്ടേ.. ?

അതിനു പാപ്പ എവിടെ..? ഉമ്മാ ..ഉമ്മാ..നമുക്കൊരു കാര്യം ചെയ്യാം.
എന്ത് കാര്യമാ..?

പാപ്പ വരണത് കാണുന്നില്ല.   നമുക്ക് തത്കാലം ഓട്ടോറ്ക്ഷ മാമാനെ കൂട്ടി ഫോട്ടട്ത്ത്  അഡ്ജസ്റ്റ് ചെയ്യാം മിസ്സിന് നമ്മടെ പാപ്പാനെ അറിയൂല്ലല്ലോ..  വെക്കേഷൻ വർക്ക് തിരിച്ച് തരുമ്പോൾ  ഫോട്ടോ നമുക്ക് മാറ്റിയൊട്ടിക്കാം.. !

ടാ…….!!??


വാൽ നുറുങ്ങ് :
പ്രവാസികൾക്കൊപ്പം അവരുടെ കുടുംബങ്ങളും  അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പഠിക്കണം. ഗവണ്മെന്റ് എന്തെങ്കിലും ചെയ്യുമെന്ന് കരുതി കാത്തിരിക്കരുത്.. ഉള്ള കാലത്ത് എന്തെങ്കിലും മിച്ചം’ വെച്ചാൽ  ഇല്ലാത്ത കാലത്ത് പിച്ച’യെടുക്കേണ്ടി വരില്ല

Related Posts with Thumbnails